സർക്കാർ സെസിൽ നിന്ന്  എത്ര രൂപ പെൻഷന് നൽകി  ; മറിയക്കുട്ടി വീണ്ടും ഹൈക്കോടതിയിൽ

JANUARY 9, 2024, 7:49 AM

 കൊച്ചി: ഹൈക്കോടതിയിൽ വീണ്ടും  ഹർജി നൽകി അടിമാലിയിലെ മറിയക്കുട്ടി. ക്ഷേമ പെൻഷൻ മുടങ്ങിയതിൽ സർക്കാരിനെതിരെയാണ് വീണ്ടും ഹർജി. 

മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സമരത്തിന് പിന്നാലെ കോൺഗ്രസിൻറെയും ബിജെപിയുടെയും പരിപാടിയിൽ പങ്കെടുത്ത മറിയക്കുട്ടിയ്ക്കെതിരെ സിപിഐഎം വിമർശനം ഉന്നയിച്ചിരുന്നു.

vachakam
vachakam
vachakam

പെട്രോൾ, ഡീസൽ , മദ്യ സെസ് പിരിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

1-4-2022 മുതൽ സർക്കാർ പിരിച്ച സെസിൽ നിന്ന് പെൻഷൻ നൽകാൻ സർക്കാർ എത്ര വിനിയോഗിച്ചെന്ന് വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

അധിക സെസ് ഏർപ്പെടുത്തിയത് സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാൻ എന്നായിരുന്നു സർക്കാരിന്റെ വാദം.

vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam