ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം; മാണി സി കാപ്പന് കടുത്ത അതൃപ്തി

MAY 17, 2026, 1:28 AM

മാണി സി കാപ്പനും അനൂപ് ജേക്കബും സതീശൻ മന്ത്രിസഭയിൽ ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ അതൃപ്തി ശക്തമാകുന്നു. ഫുൾ ടേം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യമാണ് ഇരുവരും മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത് പ്രായോഗികമല്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

നിലവിലെ ധാരണ പ്രകാരം ആദ്യ ടേമിൽ അനൂപ് ജേക്കബിനും രണ്ടാം ടേമിൽ മാണി സി കാപ്പനും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് വിവരം. എന്നാൽ രണ്ട് ടേം വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി.

“ഞാൻ ജയിച്ചാൽ പാലായിൽ മന്ത്രി ഉണ്ടാകുമെന്ന് വി.ഡി. സതീശൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ഇങ്ങോട്ട് വന്ന കാറിൽ അല്ല, കൊടിവച്ച കാറിൽ വരുമെന്നുമായിരുന്നു പറഞ്ഞത്. ടീം യുഡിഎഫ് എന്നല്ലേ പറഞ്ഞത്, ഞാനും അതിന്റെ ഭാഗമല്ലേ,” എന്നാണ് കാപ്പന്റെ പ്രതികരണം.

vachakam
vachakam
vachakam

ബിഷപ്പ് ഹൗസിൽ എത്തിയത് സഹായം അഭ്യർഥിക്കാനല്ലായിരുന്നുവെന്നും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നൽകിയ വാക്ക് പാലിക്കണമെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam