പത്രിക സമർപ്പണത്തിനിടെ പിഷാരടിക്ക് മമ്മൂട്ടിയുടെ സർപ്രൈസ് വീഡിയോ കോൾ; പ്രവർത്തകർ ആവേശത്തിൽ 

MARCH 21, 2026, 7:33 AM

പാലക്കാട്: തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിയ്ക്ക് ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടി. വീഡിയോ കോളിലൂടെയായിരുന്നു മമ്മൂട്ടിയുടെ സർപ്രൈസ് ആശംസ.

പ്രചാരണത്തിനിടെ അപ്രതീക്ഷിതമായി വന്ന ഈ കോൾ പ്രവർത്തകരിൽ വലിയ ആവേശം സൃഷ്ടിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയ പിഷാരടിയെ ഷാഫി പറമ്പിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.

പ്രവർത്തകർക്കൊപ്പം നിൽക്കുന്നതിനിടെയാണ് മമ്മൂട്ടിയുടെ കോൾ എത്തിയത്. തുടർന്ന് ഫോൺ ഉയർത്തി ചുറ്റുമുള്ള ജനക്കൂട്ടം മമ്മൂട്ടിക്ക് കാണിച്ചപ്പോൾ പ്രവർത്തകർ ആവേശത്തോടെ ആർപ്പുവിളിക്കുകയും കൈവീശുകയും ചെയ്തു. മമ്മൂട്ടിയും മറുപടിയായി കൈവീശി.

vachakam
vachakam
vachakam

നാമനിർദേശത്തിന് മുൻപ് ലഭിച്ച ഈ പിന്തുണ പിഷാരടിക്കും യുഡിഎഫിനും വലിയ ആത്മവിശ്വാസം നൽകുന്നതായി വിലയിരുത്തപ്പെടുന്നു. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam