ദില്ലി: ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം സ്വദേശിനിയായ അഫിയ അയ്യൂബ് (23) ആണ് കാണാതായത്. ദില്ലിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിൽ എം.എ. ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ് അഫിയ.
ഇന്നലെ രാത്രി 11.30ഓടെ ഓഖ്‌ല പ്രദേശത്ത് നിന്നാണ് അഫിയയെ കാണാതായത്. പി.ജി. താമസസ്ഥലത്ത് നിന്ന് മരുന്ന് വാങ്ങാനായി പുറത്തുപോയ അഫിയ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് വിവരം.
അഫിയയുടെ മൊബൈൽ ഫോൺ മുറിയിൽ തന്നെ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ദില്ലി പൊലീസ് അന്വേഷണം ആരംഭിക്കുകയും വിദ്യാർഥിനിക്കായി വ്യാപക തിരച്ചിൽ നടത്തുകയും ചെയ്യുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
