മലപ്പുറം: സർക്കാരിനെതിരെയുള്ള വിമർശനത്തിന് കയ്യടിച്ചതിൻറെ പേരിൽ മലപ്പുറം ഹോമിയോ ഡിഎംഒയ്ക്ക് സർക്കാരിൻറെ താക്കീത്.
രണ്ട് വർഷം മുമ്പ് മലപ്പുറം കളക്ടറേറ്റിൽ നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡിഎംഒ സർക്കാരിനെതിരെയുള്ള വിമർശനത്തിന് കയ്യടിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് താക്കീത്.
ജില്ലാ വികസന സമിതി യോഗത്തിൽ ഒരു അംഗം സർക്കാർ നയത്തിനെതിരെ സംസാരിച്ചപ്പോൾ ഡിഎംഒ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെന്നാണ് ഉദ്യോഗസ്ഥനെതിരായ കുറ്റം. ഈ സംഭവത്തിലാണിപ്പോൾ സർക്കാരിൻറെ താക്കീത് ലഭിക്കുന്നത്.
എന്നാൽ, ഒറ്റക്ക് വാഹനം ഓടിച്ചാണ് പെട്ടെന്ന് യോഗത്തിലേക്ക് വന്നതെന്നും ആരാണ്, എന്താണ് സംസാരിക്കുന്നതെന്ന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും കുറച്ചാളുകൾ കൈയ്യടിച്ചപ്പോൾ കൂടെ കയ്യടിച്ചു പോയതാണെന്നുമാണ് ഡി.എം.ഒ യുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്