കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് നടത്തിപ്പിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. വാടകക്കെടുത്ത അപ്പാർട്ട്മെന്റിന്റെ ഉടമകൾക്ക് നൽകിയ വിവരങ്ങളും പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റ് രണ്ടുവർഷം മുമ്പാണ് ബഹറിൻ ഫുട്ബോൾ ടീമിന്റെ ഫിസിയോ എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശി വാടകയ്ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കേസിൽ അറസ്റ്റിലായ 9 പ്രതികളെയും ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇതിൽ മൂന്ന് പേർക്ക് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. കേസിൽ ആറ് സ്ത്രീകളുൾപ്പടെ 9 പേരാണ് ഇന്നലെ അറസ്റ്റിലായത്.
കോഴിക്കോട് മലാപ്പറമ്പിലെ അപ്പർട്മെന്റിൽ പ്രവർത്തിച്ചിരുന്ന പെൺ വാണിഭ കേന്ദ്രത്തിൽ ഇന്നലെയാണ് റെയ്ഡ് നടന്നത്. ആറു സ്ത്രീകൾ ഉൾപ്പെടെ 9പേർ അറസ്റ്റിലായി. രണ്ടു ഇടപാടുകരെയും നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പെൺവാണിഭ കേന്ദ്രം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്