തൃശ്ശൂർ: മണിക്കൂറുകൾകൊണ്ടാണ് മാള കീഴൂരിലെ നാട്ടുകാരെ വളരെയധികം ഞെട്ടിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്ത വാർത്ത പുറത്ത് വന്നത്. കുഴൂർ സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിന്റെ മകൻ ഏബലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ അതിക്രൂരമായി കൊല്ലപ്പെട്ടത്.
ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കുളക്കരയിലേക്ക് കൊണ്ടുപോയത്.
തൃശൂരിലെ ആറുവയസ്സുകാരന്റെ കൊലപാതകം: പ്രകൃതിവിരുദ്ധ ബന്ധത്തിന് കുട്ടിയെ നിർബന്ധിച്ചതായി സൂചന
പ്രകൃതിവിരുദ്ധ പീഡനത്തിനായി ഇറക്കിയ ശേഷം കുളത്തിലേക്ക് തള്ളിയിട്ടു. കരക്ക് കയറാൻ മൂന്ന് തവണ ആറ് വയസ്സുകാരൻ ശ്രമിച്ച എങ്കിലും പ്രതി കുട്ടിയെ പിടിച്ച് തള്ളുകയായിരുന്നു.
കൂട്ടുകാരൊത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരനെ ഇന്നലെ വൈകുന്നേരത്തോടെയാണ് 20 വയസുകാരൻ വിളിച്ചുകൊണ്ടുപോകുന്നത്. ചാമ്പക്ക തരാം എന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയത്. കുട്ടികൾക്ക് ഇയാളെ നേരത്തെ പരിചയമുണ്ടായിരുന്നു.
ജാതി തോട്ടങ്ങൾക്ക് നടുവിലൂടെ കുളക്കരയിലേക്ക് ഇരുവരും പോയത്. അവിടെ എത്തിയശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. വീട്ടിൽ പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞപ്പോൾ ഷണിപ്പെടുത്തി. പറഞ്ഞുകൊടുക്കുമെന്ന് കുട്ടി ആവർത്തിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് കുളത്തിലേക്ക് പിടിച്ചു തള്ളി. കറിയിലേക്ക് കയറി വരാൻ കുട്ടി ശ്രമിച്ചപ്പോൾ വീണ്ടും തള്ളിയിട്ടു. മൂന്നാം തവണ കുളത്തിന്റെ ആഴത്തിലേക്ക് പിടിച്ചു തള്ളുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്