തൃശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് മോഷണക്കേസ് പ്രതിയായ ജോജോയെ (20) കസ്റ്റഡിയിലെടുത്തിരുന്നു.
പ്രകൃതിവിരുദ്ധ ബന്ധത്തിന് പ്രതി കുട്ടിയെ നിർബന്ധിച്ചതായാണ് സൂചന. അമ്മയോടു പറയുമെന്നു കുട്ടി പറഞ്ഞപ്പോൾ മൂക്കും വായും പൊത്തിപ്പിടിച്ചു.
കുഴൂരില്‍ കാണാതായ ആറ് വയസുകാരന്റെ മരണം കൊലപാതകം; 22 കാരന്‍ കസ്റ്റഡിയില്‍
കുളത്തിലേക്കു തള്ളിയിട്ടു. മരണം ഉറപ്പാക്കാൻ വെള്ളത്തിൽ മുക്കിപ്പിടിച്ചു. മോഷണക്കേസ് പ്രതിയായ ജോജോ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കൊല്ലപ്പെട്ട കുട്ടിയുടെ അയൽവാസിയാണ് പ്രതി.
ഇന്നലെ വൈകിട്ട് 6.20ന് വീടിന് സമീപത്തെ റോഡിൽ നിന്നാണു കുട്ടിയെ കാണാതായത്. കുട്ടി യുവാവിനൊപ്പം കളിക്കുന്നതും പിന്നീട് ഇയാൾക്കു പിന്നാലെ കുട്ടി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കുളത്തിൽ ഉണ്ടെന്ന് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്