പയ്യന്നൂർ: പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7000 ലിറ്റർ സ്പിരിറ്റും ഇതിനായി ഉപയോഗിച്ച ലോറിയും എക്സൈസ് സംഘം പിടികൂടി.
വരാനിരിക്കുന്ന ഓണക്കാലത്ത് വ്യാജമദ്യ നിർമ്മാണം ലക്ഷ്യമിട്ടാണ് ഇത്രയധികം സ്പിരിറ്റ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ലോറിയുടെ അടിഭാഗത്ത് പ്രത്യേകമായി സജ്ജീകരിച്ച രഹസ്യ അറകളിൽ 200 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
മംഗലാപുരത്തു നിന്നാണ് സ്പിരിറ്റ് ലോഡ് ചെയ്തതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
