കൊച്ചി: മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പി.ഡി.പി. ചെയർമാൻ അബ്ദുൾ നാസിർ മഅ്ദനി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തുടർ ചികിത്സകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മദനിക്ക് കഴിഞ്ഞ ദിവസം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
മദനിയെ തുടർച്ചയായി സി.ടി ഡോപ്‌ളർ സ്‌കാനുകൾക്കും എക്കോ, ഇ.സി.ജി, എക്‌സറേ, വിവിധ രക്ത പരിശോധനകൾ എന്നിവക്കും വിധേയനാക്കി.
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേ നേഫ്രോളജിസ്റ്റ് ഡോ.പി.എച്ച്. മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
