തദ്ദേശ തിരഞ്ഞെടുപ്പ്: തോക്കുകൾ നവംബര്‍ 26 നകം സമർപ്പിക്കണം

NOVEMBER 18, 2025, 4:33 AM

ആലപ്പുഴ : ബാങ്കുകളുടെ മാനേജര്‍മാരുടെ പേരിലുള്ള ആയുധ ലൈസന്‍സുകള്‍ ഒഴികെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതുമായ എല്ലാ ആയുധലൈസന്‍സികളുടെ കൈവശമുളള തോക്കുകളും നവംബര്‍ 26 നകം സമർപ്പിക്കണമെന്ന് ഉത്തരവ്.

ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മുമ്പാകെയോ അംഗീകൃത ആര്‍മറികളിലോ തോക്കുകൾ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവി, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരടങ്ങിയ സ്‌ക്രീനിംഗ് കമ്മിറ്റി അറിയിച്ചു. 

ജില്ലയില്‍ സ്ഥിരതാമസമായിട്ടുള്ള വ്യക്തികള്‍ ജില്ലയ്ക്ക് പുറത്ത് നിന്നും നേടിയിട്ടുള്ളതും ജില്ലയിലേയ്ക്ക് റീ-രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തുമായ ലൈസന്‍സുകള്‍ എത്രയും വേഗം റീ-രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam