ആലപ്പുഴ: ചാരുംമൂട് പന്നിക്കെണിയിൽ വീണ് കർഷകൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ കോൺഗ്രസ്സ് പ്രാദേശിക നേതാവ് കസ്റ്റഡിയിൽ.
ഇന്നലെയാണ് ആലപ്പുഴ ചാരുംമൂടിൽ താമരക്കുളം സ്വദേശി ശിവൻകുട്ടി കെ പിള്ള (63) പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്.
വീടിന് സമീപത്തെ കൊടുവര വയലിലെ കൃഷിയിടത്തിൽ തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു സംഭവം. വയലിലേക്ക് പോയ പിതാവിനെ കാണാതായതോടെ തിരക്കി ഇറങ്ങിയ മകളാണ് ശിവൻകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ ചാരുംവിള ജോൺസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജോൺസന്റെ പറമ്പിൽ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്നാണ് കർഷകന് ഷോക്കേറ്റത്.
മനഃപൂർവ്വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് നിലവിൽ ജോൺസനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കെഎസ്ഇബിയുടെ പരാതി കൂടി ലഭിച്ച ശേഷം ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ