തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിച്ചത് ഒന്നര ലക്ഷത്തോളം പേർ

NOVEMBER 21, 2025, 8:10 AM

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിച്ചു.

ഒന്നര ലക്ഷത്തോളം പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചതായാണ് പ്രാഥമിക കണക്ക്. നാളെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ നോമിനേഷനുകൾ ലഭിച്ചത്. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലാണ് കുറവ് നാമനിർദ്ദേശ പത്രികകൾ ലഭിച്ചത്.

vachakam
vachakam
vachakam

നേരിട്ടും, നിർദ്ദേശകൻ വഴിയുമെല്ലാം സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടത്തും.

സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam