തിരുവനന്തപുരം: അങ്കണവാടിയിൽനിന്നും വിതരണം ചെയ്ത അമൃതം പൊടിയിൽ പല്ലിയുടെ ജഡം കണ്ടെത്തിയതായി റിപ്പോർട്ട്. നെയ്യാറ്റിൻകര പഞ്ചാംകുഴിയിൽ ആണ് സംഭവം ഉണ്ടായത്. അമൃതം പൊടി കഴിച്ചതിന് പിന്നാലെ കുട്ടിക്ക് വയറിളക്കം ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഷൈജു- അഞ്ജു ദമ്പതികളുടെ മകൾ ഷെസ എന്ന ഒന്നരവയസുകാരിക്ക് അങ്കണവാടിയിൽനിന്നും കിട്ടിയ അമൃതം പൊടിയിലാണ് പല്ലിയുടെ ജഡം കണ്ടത്. പല്ലിയുണ്ടെന്ന് അറിയാതെ ഇതിൽനിന്നും കുട്ടിക്ക് പൊടി നൽകിയിരുന്നതായി ആണ് കുട്ടിയുടെ അമ്മ വ്യക്തമാക്കിയത്.
സംഭവത്തിൽ കുഞ്ഞിന്റെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ പരാതി അധികൃതർക്ക് കൈമാറിയെന്ന് അങ്കണവാടി ടീച്ചർ ശ്രീലേഖ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
