'ബംഗ്ലൂരില്‍ പഠിക്കാന്‍ പോയ തന്നെ പറ്റി ഷീലാസണ്ണി അപവാദം പറഞ്ഞു'; മനോവിഷമം കാരണമാണ് കുറ്റകൃത്യം ചെയ്തതെന്ന് ലിവിയ ജോസ് 

JUNE 15, 2025, 6:23 AM

തൃശൂര്‍: ചാലക്കുടി ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസില്‍ കുറ്റസമ്മതം നടത്തി ഷീലാസണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ രംഗത്ത്. ഒറ്റബുദ്ധിക്ക് ചെയ്തു പോയതെന്നാണ് ലിവിയ ജോസ് കുറ്റം സമ്മതിച്ചു കൊണ്ട് വ്യക്തമാക്കിയത്. 

അതേസമയം കുറ്റകൃത്യത്തില്‍ തന്‌റെ സഹോദരിക്ക് പങ്കില്ലെന്നും ലിവിയ ജോസ് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. നാരായണ ദാസിന്റെ സഹായത്തോടെ താന്‍ ഒറ്റയ്ക്കാണ് കുറ്റം ചെയ്തത്. ഷീലാ സണ്ണിയും ഭര്‍ത്താവ് സണ്ണിയും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞത് അറിഞ്ഞു. ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയ താന്‍ എങ്ങനെയാണ് പണം സമ്പാദിച്ചതെന്ന് ഷീലാ സണ്ണി ചോദിച്ചത് തനിക്ക് മനോവിഷമം ഉണ്ടാക്കിയെന്നും ഇതാണ് കുറ്റകൃത്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ആണ് ലിവിയ പൊലീസിനോട് പറഞ്ഞത്.

ലിവിയ ജോസിനെയും നാരായണദാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്‌റെ നീക്കം. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. 2023 മാര്‍ച്ച് 27നാണ് ഷീലാ സണ്ണിയുടെ സ്‌കൂട്ടറില്‍ നിന്നും ബാഗില്‍ നിന്നും വ്യാജ ലഹരി വസ്തുക്കള്‍ പിടികൂടുന്നത്. 72 ദിവസം ഷീലാ സണ്ണി ജയിലില്‍ കഴിഞ്ഞു. എന്നാല്‍ പിന്നീട് നടത്തിയ രാസ പരിശോധനയിലാണ് ഇവ വ്യാജ ലഹരിയാണെന്ന് വ്യക്തമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam