തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന സ്ഥാനാർത്ഥി വിഷയത്തിൽ ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ പി വി അൻവറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്. അൻവർ ആദ്യം യുഡിഎഫിനും ആര്യാടൻ ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നുമെന്നും ആണ് കെ മുരളീധരൻ പ്രതികരിച്ചത്.
അതേസമയം കോൺഗ്രസിനെതിരെ പറഞ്ഞ അൻവറിന്റെ നിലപാടിനെതിരെയും മുരളീധരൻ രംഗത്തുവന്നു. യുഡിഎഫിൽ ചേരാൻ ആഗ്രഹിക്കുന്നവർ യുഡിഎഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്നാണ് മുരളീധരൻ ചോദിച്ചത്. പിന്തുണ പ്രഖ്യാപിച്ചാൽ അൻവറിനെ എന്തായാലും സഹകരിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
