സി.ജെ. റോയ്  റിയൽ എസ്റ്റേറ്റ് മേഖലയിലെ അതികായൻ! മലയാളിക്ക് സുപരിചിതൻ 

JANUARY 30, 2026, 8:54 AM

പ്രമുഖ വ്യവസായി സി.ജെ. റോയ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ സംഭവം  ബിസിനസ്സ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.  ദക്ഷിണേന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ച വ്യവസായി ആണ് ഡോ. സി.ജെ. റോയ്. 

ബെംഗളൂരുവിൽ ജനിച്ച് വളർന്ന്, വിദേശത്ത് വിദ്യാഭ്യാസം പൂർത്തിയാക്കി, ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ ജോലി ഉപേക്ഷിച്ചാണ് ഡോ. സി.ജെ. റോയ് സംരംഭകത്വത്തിലേക്ക് കടന്നുവന്നത്.

കടബാധ്യതകളില്ലാത്ത ബിസിനസ് മോഡൽ എന്ന തനതായ ശൈലിയിലൂടെ അദ്ദേഹം ഗ്രൂപ്പിനെ വിജയപഥത്തിലെത്തിച്ചു. 165-ലധികം വൻകിട പദ്ധതികളും 15,000-ത്തിലധികം ഉപഭോക്താക്കളും ഇന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ കരുത്താണ്. റിയൽ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളിൽ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു.

vachakam
vachakam
vachakam

മലയാളം, കന്നഡ സിനിമാ രംഗത്ത് അദ്ദേഹം സജീവമായിരുന്നു. 'കാസനോവ', 'മരക്കാർ', 'മേം ഹൂ മൂസ' തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണത്തിൽ പങ്കാളിയായ റോയ്, വിനോദ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധേയനായിരുന്നു.

മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യവസായിയായിരുന്നു സി.ജെ. റോയ്. മലയാളികളുടെ സ്വീകരണമുറികളിൽ ഏറെ കാലമായി വലിയ സ്ഥാനമുണ്ടായിരുന്ന റിയാലിറ്റി ഷോകളുടെ സ്പോൺസർ എന്ന നിലയ്ക്കാണ് മലയാളികൾ ആദ്യമായി കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയെ ശ്രദ്ധിച്ചുതുടങ്ങിയത്. ഐഡിയ സ്റ്റാർ സിംഗർ, ബിഗ് ബോസ് തുടങ്ങിയ ഷോകളുടെ സ്പോൺസർ എന്ന നിലയിൽ ഏവർക്കും അറിയാവുന്ന വ്യക്തിത്വമായിരുന്നു റോയിയുടേത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam