തിരുവനന്തപുരം: ഡോക്ടർ ഹാരിസിനെ വെറുതെവിടൂവെന്ന് മാധ്യമങ്ങളോട് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽനിന്ന് ഉപകരണം കാണാതായെന്ന് വിദഗ്ധസമിതി കണ്ടെത്തിയതാണെന്ന് ആരോഗ്യ മന്ത്രി ആവർത്തിച്ചു.
ഡോക്ടർ ഹാരിസിനെ മാധ്യമങ്ങൾ വെറുതെ വിടണമെന്നും തെറ്റായ വാർത്തകൾ നൽകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉപകരണം ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് മാറ്റി വെച്ചിരിക്കുകയാണെന്ന് ഡോക്ടർ ഹാരിസ് പറഞ്ഞിരുന്നു. അതിനിടെ വിദഗ്ധ സമിതിക്ക് മുമ്പാകെ എല്ലാ കാര്യങ്ങളും വകുപ്പ് മേധാവി സമ്മതിച്ചതായ വിവരങ്ങളും പുറത്തുവന്നു.
നാലംഗ സമിതി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളാണ് താൻ പറഞ്ഞതൊന്നാണ് വീണാ ജോർജിന്റെ വിശദീകരണം. ഉപകരണം കാണാതെ പോയെന്ന് നാലംഗ സമിതിയുടെ റിപ്പോർട്ടിലുണ്ട്.
അക്കാര്യങ്ങൾ വകുപ്പുതല അന്വേഷണം നടത്തി കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഉപകരണം കാണാതെ പോയതിനെ കുറിച്ച് വിദഗ്ധസമിതിക്ക് മുമ്പാകെ ഹാരിസ് ചിറക്കൽ തുറന്നു പറഞ്ഞുവെന്ന ചെയ്‌തെന്ന വിവരവും പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
