തെരഞ്ഞെടുപ്പ് പരാജയം കൊണ്ട് എല്ലാം അവസാനിക്കുന്നില്ല, ഏത് കടന്നാക്രമങ്ങളെയും ഒരുമിച്ച് നേരിടും; പിണറായി വിജയന്‍

MAY 31, 2026, 9:19 AM

തിരുവനന്തപുരം: തന്റെ വസതിയിലും മറ്റ് കേന്ദ്രങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തിയ പരിശോധനകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

എൽഡിഎഫിനെ രാഷ്ട്രീയമായി തകർക്കാനുള്ള കേന്ദ്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ റെയ്‌ഡുകളെന്ന് അദ്ദേഹം ആരോപിച്ചു. ഇടതുമുന്നണിയെയും അതിന്റെ നേതാക്കളെയും ഇല്ലാതാക്കാൻ പണ്ടുമുതലേ ഇത്തരം അക്രമങ്ങളും വേട്ടയാടലുകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഒരു ഘട്ടത്തിലും അത്തരം അധിനിവേശങ്ങൾക്ക് മുന്നിൽ എൽഡിഎഫ് പുറകോട്ട് പോയിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

എൽഡിഎഫിന്റെ പ്രവർത്തനം പൂർണ്ണമായും കളങ്കരഹിതമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുന്നണിക്കെതിരെ ഉണ്ടാകുന്ന ഏത് തരത്തിലുള്ള കടന്നാക്രമണങ്ങളെയും ഒത്തൊരുമയോടെ നേരിടുമെന്ന് പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

കടുത്ത നടപടികളുമായാണ് കേന്ദ്ര ഏജൻസികൾ നിലവിൽ മുന്നോട്ട് വന്നിരിക്കുന്നത്. എന്നാൽ ഈ കനത്ത പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയും എൽഡിഎഫ് മുന്നണിയും തനിക്ക് ശക്തമായ പിന്തുണയാണ് നൽകിയതെന്നും ആ കാവലിന് എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam