ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനുവരി 9ന് ഇടുക്കിയിൽ എത്തുന്ന ദിവസം ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്.
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിക്കാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്.
ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ അന്ന് ഇടതുമുന്നണി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചത്. ആ ദിവസമാണ് ഗവർണ്ണർ തൊടുപുഴയിൽ എത്തുന്നത്.
അന്നേ ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നാണ് ഇടത് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്