തിരുവനന്തപുരം: ഡൽഹിയിലെ മുൻ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന കെ.വി. തോമസിനായി എൽ.ഡി.എഫ് സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് ഒരുകോടിയിലധികം രൂപ. രണ്ടര വർഷത്തെ പ്രവർത്തന കാലയളവിൽ ആകെ 1,16,86,493 (ഒരു കോടി പതിനാറ് ലക്ഷത്തി എൺപത്തിയാറായിരത്തി നാനൂറ്റി തൊണ്ണൂറ്റുമൂന്ന്) രൂപ ചെലവഴിച്ചതിന്റെ വ്യക്തമായ വിവരങ്ങളാണ് പുറത്തുവന്ന വിവരാവകാശ രേഖകളിലുള്ളത്.
കെ.വി. തോമസിന് ഹോണറേറിയമായി മാത്രം പ്രതിമാസ അടിസ്ഥാനത്തിൽ ആകെ 39,38,710 രൂപ നൽകി. അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പള ഇനത്തിൽ 61,83,500 രൂപയും വിമാന യാത്രയ്ക്കായി 13,04,854 രൂപയുമാണ് സർക്കാർ നൽകിയത്. കൂടാതെ ഔദ്യോഗിക വാഹനത്തിന്റെ ഇന്ധനച്ചെലവിലേക്ക് 2,20,429 രൂപയും മറ്റ് അനുബന്ധ ചെലവുകൾക്കായി 39,000 രൂപയും ചെലവഴിച്ചിട്ടുണ്ട്.
ചെലവഴിച്ച തുകയുടെ കണക്കുകൾ ഒറ്റനോട്ടത്തിൽ:
ആകെ ചെലവ്: ₹1,16,86,493
ഹോണറേറിയം: ₹39,38,710
പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളം: ₹61,83,500
വിമാന യാത്രാക്കൂലി: ₹13,04,854
ഇന്ധനച്ചെലവ്: ₹2,20,429
മറ്റു ചെലവുകൾ: ₹39,000
ഇടതുമുന്നണി സർക്കാരിന്റെ രണ്ടാം ഊഴത്തിൽ ഡൽഹി കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാരുമായുള്ള ഏകോപനങ്ങൾക്കും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കും വേണ്ടിയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ കെ.വി. തോമസിനെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ നിയമിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
