തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻന് പിന്തുണ പ്രഖ്യാപിച്ച് ലത്തീന്‍ സഭ രംഗത്ത്. ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറൽ യൂജിന്‍ പെരേര ആവശ്യപ്പെട്ടു.
ഏതെങ്കിലും ആന്തരിക രാഷ്ട്രീയ കൂട്ടായ്മകളിലെ ചര്‍ച്ചകളല്ല പ്രധാനമെന്നും പൊതുമനസിന്റെ അഭിപ്രായമാണ് നിർണായകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിജയത്തിന് നേതൃത്വം നൽകിയവരെ തന്നെ മുഖ്യമന്ത്രിയാക്കണം എന്നതാണ് സഭയുടെ നിലപാട്.
കൂടാതെ മന്ത്രിസഭയിൽ ലത്തീന്‍ സമുദായത്തിന് പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 38 കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അവ പിന്‍വലിക്കണമെന്ന് യൂജിന്‍ പെരേര പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കും സഭാ നേതാക്കൾക്കും എതിരായ കേസുകൾ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐഎമ്മിന് സ്വന്തം ശക്തികേന്ദ്രങ്ങളിൽ തന്നെ വിള്ളൽ സംഭവിച്ചുവെന്നും പാർട്ടി ആത്മപരിശോധന നടത്തണമെന്നും യൂജിന്‍ പെരേര കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
