ലാലി ജെയിംസിനെ കോൺഗ്രസിൽ തിരിച്ചെടുത്തു

MARCH 29, 2026, 2:50 AM

തൃശൂർ: കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തു. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ലാലി ജെയിംസിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തത്. മേയർ പദവിയുമായി ബന്ധപ്പെട്ട് ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ലാലിയെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.

എഐസിസി, കെപിസിസി നേതാക്കളുമായി താൻ ബന്ധപ്പെട്ടെന്നും പിന്നാലെ ഡിസിസിക്ക് തന്നെ തിരിച്ചെടുക്കാൻ ഉള്ള നിർദേശം നൽകിയിരുന്നുവെന്നും ലാലി ജെയിംസ് റിപ്പോർട്ടറിനോട് പറഞ്ഞു.

താൻ ഒരിക്കലും പാർട്ടി വിട്ട് പോയിട്ടില്ല എന്നും പാർട്ടി തന്നെ പുറത്താക്കിയിരുന്നുമില്ല എന്നും ലാലി ജെയിംസ് പറഞ്ഞു. പാർട്ടിയിൽ നിന്ന് മാറിനിൽക്കേണ്ട ആളല്ല താൻ എന്ന ബോധ്യം തനിക്കുണ്ട്.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച് അധികാരത്തിൽ വരണം. അതിന് തന്നെപ്പോലുള്ള ആളുകൾ മാറിനിൽക്കേണ്ടത് ഉചിതമല്ല എന്ന് തനിക്ക് മനസിലായി എന്നും ലാലി ജെയിംസ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam