കൊച്ചി: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആശങ്കളുണ്ടായിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട നടി ലക്ഷ്മിപ്രിയ.
സഹനടിയായ താന്‍ ഇത്തരമൊരു സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ വലിയ ആളുകള്‍ എങ്ങനെ കാണുമെന്നുള്ള ആശങ്കയുണ്ടായിരുന്നെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു.
മലയാള സിനിമയിലെ ഒരു സഹനടിയാണ് ഞാന്‍. എന്നെപ്പോലുള്ള ഒരാള്‍ ഇത്തരമൊരു സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ അതിനെ വലിയ ആളുകള്‍ എങ്ങനെ കാണുമെന്നുള്ള ആശങ്കയുണ്ടായിരുന്നു. എല്ലാവരും എന്നെ ചേര്‍ത്തുനിര്‍ത്തി. എല്ലാവരും എനിക്കുവേണ്ടി വോട്ട് ചെയ്തു.
അതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്. അവര്‍ക്ക് എന്നിലൊരു വിശ്വാസമുണ്ടായിരിക്കും. ഞാന്‍ ഈ സംഘടനയുടെ തലപ്പത്തേക്ക് വന്നുകഴിഞ്ഞാല്‍ എന്റെ നിലപാടുകള്‍ നല്ലതായിരിക്കമെന്നും അഭിപ്രായങ്ങള്‍ വ്യക്തമായി പറയുമെന്നുമുള്ള ചിന്തയും അവര്‍ക്കുണ്ടായിരിക്കാം. അവരുടെ ചിന്തകളൊന്നും തെറ്റായിരുന്നില്ല എന്ന് ഞാനെന്റെ പ്രവര്‍ത്തനങ്ങളിലൂടെ കാണിച്ചുകൊടുക്കും", ലക്ഷ്മിപ്രിയ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്