കുവൈറ്റ് ദുരന്തം: ധനസഹായ വിതരണം അടുത്തയാഴ്ച മുതല്‍

JUNE 16, 2024, 6:28 AM

തിരുവനന്തപുരം: കുവൈറ്റില്‍ തീപിടിത്തത്തെ തുടര്‍ന്ന് മരിച്ച മലയാളികളുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം അടുത്തയാഴ്ച തുടങ്ങും. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് നോര്‍ക്ക മുഖേന നല്‍കുക.

തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ നോര്‍ക്ക തയ്യാറാക്കി വരികയാണ്. പ്രൊപ്പോസലിന് ഭരണാനുമതി ലഭിച്ചാലുടന്‍ ധനവകുപ്പ് തുക അനുവദിക്കും. മരിച്ചവരുടെ ആശ്രിതര്‍ക്കായിരിക്കും ആദ്യം സഹായം നല്‍കുക.

പരിക്കേറ്റവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങി. പ്രത്യേക നടപടിക്രമങ്ങള്‍ രൂപീകരിച്ച് അതുപ്രകാരമായിരിക്കും പണം വിതരണം ചെയ്യുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam