ഈ മാസം സർചാർജ് ഈടാക്കാൻ കെഎസ്ഇബി 

JUNE 1, 2026, 4:21 AM

തിരുവനന്തപുരം:   ഈ മാസം യൂണിറ്റിന് 2 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് തീരുമാനിച്ചു.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ 2023ലെ താരിഫ് നിർണയത്തിനുള്ള ആദ്യ ഭേദഗതി ചട്ടങ്ങളിലെ റെഗുലേഷൻ 87 (5) പ്രകാരമാണ് ഈ സർചാർജ് കണക്കാക്കി നിശ്ചയിച്ചിട്ടുള്ളത്. 

പ്രതിമാസം ബിൽ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്താക്കൾക്കും ഒരേ നിരക്കിലായിരിക്കും ഈ സർചാർജ് ബാധകമാകുക. കഴിഞ്ഞ മാസത്തിൽ യൂണിറ്റിന് 1 പൈസയായിരുന്നു സർചാർജ് ഈടാക്കിയിരുന്നത്.    

vachakam
vachakam
vachakam

5.48 കോടി രൂപകഴിഞ്ഞ ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നും ഐപിപികളിൽ നിന്നും വൈദ്യുതി എത്തിച്ചതിൽ കെഎസ്ഇബിക്ക് വലിയ തോതിലുള്ള അധിക ബാധ്യത ഉണ്ടായതാണ് ഈ വിലവർധനവിന് കാരണമായത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഏപ്രിൽ മാസത്തെ വൈദ്യുതി വാങ്ങലിലൂടെ മാത്രം 5.48 കോടി രൂപയുടെ അധിക ചെലവാണ് ബോർഡിനുണ്ടായത്.

 ഈ അധിക ബാധ്യത ഇന്ധന സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് ബോർഡിന്റെ തീരുമാനം.

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam