മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ ബ്രത്തലൈസറുമായി കെഎസ്ഇബി 

JUNE 16, 2025, 1:23 AM

തിരുവനന്തപുരം:  പൊലീസിനും കെഎസ്ആര്‍ടിസിക്കും പുറമേ  ബ്രത്തലൈസര്‍ 'പ്രയോഗം' നടപ്പിലാക്കി  കെഎസ്ഇബിയും. 

കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബ്രത്തലൈസര്‍ ടെസ്റ്റ് നടത്താന്‍ കെഎസ്ഇബി തീരുമാനിച്ചത്.

 ആദ്യപടിയെന്നോണം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാലോളം ബ്രത്തലൈസറുകള്‍ കെഎസ്ഇബി വാങ്ങുകയും പരിശോധനയില്‍ മൂന്ന് പേരെ പിടികൂടുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 

vachakam
vachakam
vachakam

പ്രധാനമായും രാത്രികാലത്ത് ജോലിക്ക് പ്രവേശിക്കുന്നവരെ ലക്ഷ്യംവെച്ചാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നൂറോളം കേന്ദ്രങ്ങളില്‍ കെഎസ്ഇബിയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയിരുന്നു.

ചീഫ് വിജിലന്‍സ് ഓഫീസര്‍ ബി കെ പ്രശാന്തന്‍ കനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ഇതിനിടെയാണ് വയനാട്ടില്‍ രണ്ടും ആലപ്പുഴയില്‍ ഒരു ഉദ്യോഗസ്ഥനും മദ്യപിച്ചെത്തിയതിന്റെ പേരില്‍ പിടിയിലായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam