നവംബറിലും കെഎസ്ഇബി സർചാർജ് പിരിക്കും 

NOVEMBER 4, 2025, 1:08 AM

 തിരുവനന്തപുരം:  കെഎസ്ഇബി നവംബറിലും സർചാർജ് പിരിക്കും. യൂണിറ്റിന് 10 പൈസയാണ് സർചാർജ്.

സെപ്റ്റംബറിൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതിലുള്ള അധിക ബാധ്യതയായ 58.47 കോടിയാണ് ഇന്ധന സർചാർജായി പിരിക്കുന്നത്. 

കഴിഞ്ഞ മാസം സർചാർജ് പിരിച്ചത് ജൂലൈയിൽ 26.28 കോടിയുടെ അധിക ബാധ്യതയുണ്ടെന്ന് കാണിച്ചാണ്. ഇതാണ് സെപ്റ്റംബർ മാസത്തിൽ ഈടാക്കിയത്.

vachakam
vachakam
vachakam

ആഗസ്റ്റിൽ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒൻപത് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരുന്നു സർചാർജ്. എന്നാൽ നവംബറിലും സർചാർജ് പിരിക്കുന്നത് തുടരും എന്നാണ് കെഎസ്ഇബിയിൽ നിന്നുള്ള വിവരം. 

കഴിഞ്ഞ മാസവും യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്. പ്രതിമാസ ബില്ലുക്കാർക്കും ദ്വൈമാസ ബില്ലുക്കാർക്കും ഇതേ നിരക്ക് തന്നെയാണ് ഈടാക്കുക.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam