സംസ്ഥാനത്ത് 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

APRIL 28, 2026, 5:51 AM

തിരുവനന്തപുരം: സംസ്ഥാനത്ത് 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. ഉന്നതതല യോഗത്തിലാണ് അര മണിക്കൂറിൽ താഴെ വൈദ്യുതി നിയന്ത്രണം തുടരാനുള്ള തീരുമാനം എടുത്തത്.

വൈകിട്ട് 6 മണി മുതൽ ആരംഭിക്കുന്ന സമയങ്ങളിലാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തുക. സാധ്യമായിടത്തോളം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

പരിധിക്ക് മുകളിൽ വൈദ്യുതി ഉപയോഗം കൂടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിനായാണ് ഈ ക്രമീകരണമെന്ന് അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam