ലോകകപ്പിനിടെ വൈദ്യുതിമുടങ്ങിയതിന്‌ ഓവർസിയറെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

JUNE 19, 2026, 9:47 PM

കോട്ടയം: ലോകകപ്പ് ഫുട്‌ബോൾ മത്സരം കാണുന്നതിനിടയിൽ വൈദ്യുതി മുടങ്ങിയെന്നാരോപിച്ച് കെ.എസ്.ഇ.ബി. ഓവർസിയറെ ആക്രമിച്ചയാൾ അറസ്റ്റിൽ. കെ.എസ്.ഇ.ബി.പത്തനാട് സെക്ഷനിലെ ഓവർസിയർ എം.കെ.മനോജ്കുമാറി (55)നാണ് മർദനമേറ്റത്.

സംഭവത്തിൽ ദേവഗിരി കല്ലൂർതാഴ്ചയിൽ റോൾഫി വർഗീസി(27)നെ കറുകച്ചാൽ പോലീസ് അറസ്റ്റുചെയ്തു.വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മൂലേപ്പീടിക ഭാഗത്ത് രാത്രിയിൽ മരം വീണ് വൈദ്യുതി മുടങ്ങിയതോടെ റോൾഫി കെ.എസ്.ഇ.ബി. ഓഫീസിലെത്തി വിവരം തിരക്കി.

പ്രകോപിതനായ ഇയാൾ ഇരുമ്പ് ദണ്ഡുമെടുത്ത് ബഹളം വെച്ചു. ജീവനക്കാർ മരംവീണ ഭാഗത്ത് തകരാർ പരിഹരിക്കുകയാണെന്ന് അറിഞ്ഞതോടെ ഇയാൾ സംഭവസ്ഥലത്ത് എത്തി.

vachakam
vachakam
vachakam

ഓവർസിയറെയും ഒപ്പമുണ്ടായിരുന്ന എം.കെ.സാബു എന്ന തൊഴിലാളിയെയും അസഭ്യം പറഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മനോജ്കുമാർ പാമ്പാടി താലൂക്കാശുപത്രിയിൽ ചികിത്സതേടി. കോടതിയിൽ ഹാജരാക്കിയ റോൾഫിയെ റിമാൻഡ് ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam