ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡനം; അധ്യാപകന്‍ അറസ്റ്റില്‍

NOVEMBER 6, 2025, 8:39 AM

കോഴിക്കോട്: ഇന്‍റേണല്‍ മാര്‍ക്കിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അധ്യാപകന്‍ അറസ്റ്റില്‍.

കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ ടീച്ചിങ് അസിസ്റ്റന്‍റായ പാലക്കാട് സ്വദേശി വിഷ്ണു (32) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വിവിധ ദിവസങ്ങളിലായി വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി അധ്യാപകൻ കെട്ടാങ്ങലിലെ ഹൗസിംഗ് കോംപ്ലക്‌സിലും കോഴിക്കോട് പൊറ്റമ്മലിലും വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

vachakam
vachakam
vachakam

വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി നൽകിയ പരാതിയില്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam