ആർഎസ്പിയെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് കോവൂർ കുഞ്ഞുമോൻ

JANUARY 28, 2026, 2:05 AM

 കൊല്ലം:  ആർഎസ്പി എൽഡിഎഫിൽ തിരികെ വരണമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ. 

 യുഡിഎഫിൽ ആർഎസ്പി പ്രവർത്തകരിൽ വലിയൊരു വിഭാഗത്തിനും വിശ്വാസം നഷ്ടപ്പെട്ടു. നല്ല കൂട്ടായ്മയും സ്നേഹവും ഐക്യബന്ധവും ഉണ്ടായിരുന്ന ആർഎസ്പിയുടെ എല്ലാ ഗുണങ്ങളും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു.

പാർട്ടിയുടെ ഇത്തരത്തിലുള്ള പോക്കിൽ മനം മടുത്താണ് കേന്ദ്ര കമ്മിറ്റി അംഗമായ ഇല്ലിക്കൽ അഗസ്റ്റി പോലും ഇപ്പോൾ പാർട്ടി വിട്ടത്. 

vachakam
vachakam
vachakam

നാല് പതിറ്റാണ്ടിലേറെ ആർഎസ്പി ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു. ഇടത്പക്ഷ ബദൽ എന്ന ആശയം കൊണ്ടുവന്നതും ആർഎസ്പിയാണ്.

ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് ചേക്കേറിയതോടെ ആർഎസ്പിയുടെ ആശയവും പാർട്ടിയിലുള്ള അണികളുടെ വിശ്വാസവും നഷ്ടപ്പെട്ടു. ആ വിശ്വാസം വീണ്ടെടുക്കണം എന്നാണ് തന്നെപ്പോലെയുള്ള എളിയ പാർട്ടിപ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam