മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകൾ ഏറ്റവും കൂടുതൽ കോട്ടയം ജില്ലയിൽ

JUNE 3, 2025, 9:05 PM

കോട്ടയം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കോട്ടയം ജില്ലയിൽ. മേയ് 31 വരെയുള്ള കണക്ക് പ്രകാരം 9,632 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 

നിരന്തരം മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിനും ശുപാർശ നൽകും.

കേസുകളുട വർധന കണക്കിലെടുത്ത് 1000 മുതൽ 2000 രൂപ വരെ പിഴ ഈടാക്കിയിരുന്ന ജില്ലയിലെ കോടതികൾ ഒരു ദിവസത്തെ 'നിൽപ്' ശിക്ഷയും വിധിച്ചു തുടങ്ങി.  

vachakam
vachakam
vachakam

ആശങ്കപ്പെടുത്തുന്ന കണക്കാണ് കോട്ടയം ജില്ലയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വിരൽ ചുണ്ടുന്നത്. ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ജനുവരി മുതൽ മെയ് 31 വരെയുള്ള കണക്ക് പ്രകാരമാണ് ഈ വർഷം 9632 കേസുകൾ.

ശരാശരി, ദിവസവും 60 കേസുകൾ എന്നതാണ് കണക്ക്.   കഴിഞ്ഞ വർഷം ആകെ രജിസ്ട്രർ ചെയ്ത കേസുകളുടെ എണ്ണം 15797 ആണ്. ഈ സാഹചര്യത്തിൽ പരിശോധനകളും നിയമനടപടികളും കടുപ്പിക്കുകയാണ് പൊലീസ്. 


vachakam
vachakam
vachakam

 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam