കോട്ടയം: കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് സീറ്റ് നിര്‍ണയത്തില്‍ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനെതിരേ രൂക്ഷവിമര്‍ശനം നടത്തി സിറ്റിങ് അംഗം റെജി എം.ഫിലിപ്പോസ്.
ചാണ്ടി ഉമ്മന്‍ തന്നെ പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞുവെന്നും പക്ഷേ ഇനിയും പ്രസ്ഥാനത്തിനുവേണ്ടി തുടരുമെന്നും ഫെയ്സ്ബുക്കിലെ പോസ്റ്റിൽ അദ്ദേഹം അറിയിച്ചു.
ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന റെജി നിലവിലെ ജില്ലാ പഞ്ചായത്തില്‍ അയര്‍ക്കുന്നം ഡിവിഷന്‍ അംഗമാണ്. ഐ ഗ്രൂപ്പിലായിരിക്കുമ്പോഴും ഉമ്മന്‍ചാണ്ടിയുമായി അദ്ദേഹം അടുപ്പം പുലര്‍ത്തിയിരുന്നു.
റെജിയുടെ വിമര്‍ശനത്തോടെ കോണ്‍ഗ്രസിന്റെ സീറ്റ് വിഭജനം അണികള്‍ക്കിടയില്‍ ചര്‍ച്ചയായി. മുന്‍ ഡിസിസി അധ്യക്ഷന്‍ ജോഷി ഫിലിപ്പ് ഒഴികെയുള്ള സിറ്റിങ് അംഗങ്ങള്‍ക്കെല്ലാം സീറ്റ് നിഷേധിച്ചിരുന്നു.
സുധാ കുര്യന്‍, രാധാ വി.നായര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും മാറ്റിയവരിലുണ്ട്. 23 അംഗ ജില്ലാ പഞ്ചായത്തില്‍ 14 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. 12 ഇടത്ത് ധാരണയായെന്നാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി വിശദീകരിക്കുന്നത്.
എട്ട് സീറ്റുകള്‍ കേരള കോണ്‍ഗ്രസിനാണ്. ഇതില്‍ ഏഴിടത്ത് ധാരണയായെന്ന് പാര്‍ട്ടി വിശദമാക്കുന്നു. വെള്ളൂര്‍, തലയാഴം സീറ്റുകളില്‍ വ്യക്തത വരാനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
