തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിൽ ഡ്രോൺ പറത്തിയ കൊറിയൻ യുവതി. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്ലോഗറായ യുവതിയുടെ വിശദാംശങ്ങൾ തേടി പൊലീസ് ഇമിഗ്രേഷൻ വിഭാഗത്തിനു കത്തയച്ചു.
ഏപ്രിൽ പത്തിനു ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയത് അധികൃതരുടെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കൊറിയൻ വ്ലോഗറായ യുവതിയാണ് ഡ്രോൺ പറത്തിയതെന്നു പൊലീസ് കണ്ടെത്തി.
ഉത്സവ സമയത്താണ് ഡ്രോൺ പറത്തിയിരിക്കുന്നത്. എന്ത് ഉദ്ദേശ്യത്തോടെയാണ് യുവതി ഇതു ചെയ്തതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇവർ ഇപ്പോൾ എവിടെയാണെന്നു കണ്ടെത്താനാണ് ഫോർട്ട് പൊലീസ് ഇമിഗ്രേഷൻ വിഭാഗത്തിനു കത്തയച്ചിരിക്കുന്നത്.
യുവതി ഇന്ത്യ വിട്ടിട്ടില്ലെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ