കോന്നി പാറമട അപകടം: രക്ഷാപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി; നാളെ പുനരാരംഭിക്കും

JULY 7, 2025, 11:10 AM

പത്തനംതിട്ട: കോന്നി പാറമടയില്‍ പാറ അടര്‍ന്ന് വീണ് അപകടമുണ്ടായ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോർട്ട്. നാളെ രാവിലെ ഏഴ് മണിക്ക് രക്ഷാപ്രവര്‍ത്തനം ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം അപകട സ്ഥലത്ത് കൂറ്റന്‍ പാറക്കല്ലുകള്‍ വീണ്ടും ഇടിഞ്ഞുവീണിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ നിന്ന സ്ഥലത്തിന് സമീപമാണ് പാറക്കല്ലുകള്‍ ഇടിഞ്ഞുവീണത്. ഉടനടി കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. പാറക്കല്ലുകള്‍ ഇടിഞ്ഞു വീഴുന്നതും രക്ഷാപ്രവര്‍ത്തനത്തില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. 

അപകടത്തില്‍പ്പെട്ട ഒരു അതിഥി തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. മറ്റൊരാൾക്കായുള്ള  തിരച്ചിലായിരുന്നു പുരോഗമിച്ച് കൊണ്ടിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam