കണ്ണൂര്‍: കൊങ്കണ്‍ റെയില്‍പാത ഇരട്ടിയാക്കാനുള്ള സുപ്രധാന നീക്കവുമായി റെയില്‍വേ. 263 കിലോമീറ്റര്‍ ഇരട്ടപ്പാതയാക്കാനുള്ള സാധ്യതാ പഠനത്തിന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ വിളിച്ചു. 25 വര്‍ഷത്തിന് ശേഷമാണ് റെയില്‍പാത ഇരട്ടിയാക്കാനുള്ള നീക്കം ആരംഭിച്ചത്.
കര്‍ണാടകയിലെ തൊക്കൂര്‍-ബൈന്ദൂര്‍, മഹാരാഷ്ട്രയിലെ വൈഭവാടി റോഡ്- മജോര്‍ഡ എന്നിവിടങ്ങളിലാണ് പഠനം നടത്തുന്നത്. റെയില്‍പാത ഇരട്ടിയാക്കുന്നതിന് മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ചെലവ് വഹിക്കണം. റെയില്‍വേയ്ക്കൊപ്പമായിരിക്കും ഫണ്ട് നല്‍കേണ്ടത്.
റെയില്‍പാത ഇരട്ടിക്കുന്നതോടെ യാത്ര ദൂരം കുറയുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. 55 ട്രെയിനുകളാണ് കൊങ്കണ്‍ വഴി സര്‍വീസ് നടത്തുന്നത്. ഇതില്‍ 28 എണ്ണമാണ് കേരളത്തിലൂടെ പോകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
