കൊല്ലം: കുടംബ തർക്ക മധ്യസ്ഥ ചർച്ചയ്ക്കിടയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേലിനെ മർദ്ദിച്ച് കൊന്ന കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിൽ.
ശാസ്താംകോട്ട സ്വദേശികളും സഹോദരങ്ങളുമായ ഫൈസലും മുസ്സമ്മലുമാണ് അറസ്റ്റിലായത്. പാലക്കാട് മണ്ണാർക്കാട് ഒളിത്താവളത്തിൽ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
പാലോലികുളങ്ങര ജമാഅത്ത് ഓഫീസിൽ വച്ച് കുടുംബ തർക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ ചർച്ച നടക്കുമ്പോൾ ഉണ്ടായ തർക്കത്തിലാണ് ജമാഅത്ത് സെക്രട്ടറിയും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളുമായ സലീമിനെ സംഘം ചേർന്ന് നെഞ്ചിൽ ഇടിച്ചും ചവിട്ടി വീഴ്ത്തിയും മർദ്ദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്