കോഴിക്കോട്: ഉപജില്ലാ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ ഒന്നാം പ്രതിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡ്.
കൊടുവള്ളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കവാടത്തിന്റെ ഇരുവശങ്ങളിലുമാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. അനുമതിയില്ലാതെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് കൊടുവള്ളി നഗരസഭ വ്യക്തമാക്കുന്നത്.
കോഴിക്കോട് കൊടുവള്ളി ഉപജില്ലാ കലോത്സവ വേദിക്കരികിലാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷുഹൈബിന്റെ ഫോട്ടോയോട് കൂടിയതാണ് പരസ്യ ബോര്‍ഡുകള്‍.
കൊടുവള്ളി മാര്‍ക്കറ്റ് റോഡില്‍ നിന്ന് ആരംഭിച്ച് ഹൈസ്‌കൂള്‍ കവാടത്തിനരികെ വരെ ഇരുപത്തിയഞ്ചോളം ഫ്‌ളക്‌സ് ബോര്‍ഡുകളാണ് സ്ഥാപിച്ചത്. കലോത്സവ കമ്മിറ്റിയുടെയോ, നഗരസഭയുടെയോ അനുമതിയില്ലാതെയാണ് സ്‌കൂള്‍ പരിസരത്തും റോഡിലുമായി ബോര്‍ഡ് വച്ചിരിക്കുന്നത്.
പ്രധാന വേദിയുടെ പരിസരത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചത് കലോത്സവ കമ്മിറ്റിയുടെ അറിവില്ലാതെയെന്നാണ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ മുജീബ് ചളിക്കാട് അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
