ഓട്ടോറിക്ഷാക്കൂലിയെ ചൊല്ലി തർക്കം:  യുവാവ് കുത്തേറ്റ് മരിച്ചു

AUGUST 28, 2025, 12:58 AM

കൊച്ചി: ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തർക്കത്തെ തുടർന്ന് കത്തിക്കുത്ത്. കളമശ്ശേരിയിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു.

ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിന്റെ മകൻ വിവേക് (25) ആണ് കൊല്ലപ്പെട്ടത്.   കളമശ്ശേരി  സുന്ദരഗിരിക്കു സമീപം ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം ഉണ്ടായത്. 

 ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായിട്ടുണ്ട്. സനോജും പ്രസാദുമാണ് പിടിയിലായത്. ഇവർ തോപ്പുംപടി സ്വദേശികളാണ്. മൂവരും കളമശേരിയിൽ വാടകയ്ക്കു താമസിക്കുന്നവരാണ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam