കൊച്ചി ആഢംബര ഹോട്ടലിലെ ലഹരിവേട്ട;  പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങി

MARCH 29, 2026, 7:54 AM

കൊച്ചി: കൊച്ചിയിൽ ആഢംബര ഹോട്ടലില്‍ ഉന്നതർ ഉൾപ്പെട്ട ലഹരി പാർട്ടിയിൽ ഹൈബ്രിഡ് കഞ്ചാവും കൊക്കൈയ്നും മെത്താഫിറ്റമിനും എത്തിയത് വിദേശത്ത് നിന്ന്. 

ഡോക്ടറും അഭിഭാഷകനും ഇവന്‍റ് മാനേജ്മെന്‍റ ഉടമയുമടക്കം 8 പേരാണ് ഇന്നലെ മയക്കുമരുന്നുമായി പൊലീസിന്‍റെ പിടിയിലായത്. ലഹരി പാർട്ടി സംഘടിപ്പിക്കുന്നതും ലഹരി വിദേശത്ത് നിന്നെത്തിക്കുന്നതും ഷാജി ഫെർണാണ്ടോ എന്ന ഷോൺ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തില്‍. 

പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങി. പിടിയിലായ ഷോൺ കഴിഞ്ഞ വർഷം കസ്റ്റംസിന്‍റെ കയ്യിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വ്യക്തിയാണെന്നും വിവരം. ഷോണിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച കൊച്ചിയിൽ നടന്ന ക്രൂയിസ് പാർട്ടിയിലും ലഹരി ഒഴുക്കിയെന്നാണ് സംശയം.

vachakam
vachakam
vachakam

ഇന്ത്യയിൽ ലഭ്യമല്ലാത്ത മെത്താഫിറ്റമിൻ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ എത്തിച്ചത് തായ്ലൻഡ് പോലെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ്. പ്രതികളെ കേന്ദ്രീകരിച്ച് കസ്റ്റംസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ഈ കഴിഞ്ഞ ശനിയാഴ്ചയും കൊച്ചിയിൽ ഷോൺ ക്രൂയിസ് പാർട്ടി നടത്തിയിരുന്നു. ഈ പാർട്ടിയിലും ലഹരി ഒഴുക്കിയെന്നാണ് സംശയം.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam