കൊച്ചി: വിൽപനയ്ക്കായി എത്തിച്ച നാലര കിലോയോളം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. അസം നൗഗാവ് സ്വദേശി സഞ്ജിത്ത് ബിശ്വാസ് (26)നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
വിൽപനയ്ക്കായി മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ പായിപ്ര എസ്റ്റേറ്റ് എത്തിക്കുകയായിരുന്നു. ഇതിനിടെയാണ് കഞ്ചാവുമായി പടിയിലായത്.
അതിഥിത്തൊഴിലാളികൾക്കിടയിലായിരുന്നു ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. റൂറൽ ജില്ല പോലീസ് മേധാവി എം. ഹേമലതയുടെ നിർദേശനുസരണമായിരുന്നു പരിശോധന.
അതേസമയം ആരൊക്കെയാണ് ഇയാളിൽനിന്നും കഞ്ചാവ് വാങ്ങുന്നത് എന്ന കാര്യം പോലീസ് പരിശോധിച്ചു വരുകയാണ്.
മുവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.എം. ബൈജുവിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ ടീമാണ് പ്രതിയെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്