കേരളത്തിലെ ശിശു മരണ നിരക്ക് അമേരിക്കയേക്കാള്‍ കുറവ്;  ധനമന്ത്രി

JANUARY 28, 2026, 11:13 PM

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണ നിരക്ക് അമേരിക്കയേക്കാള്‍ കുറവാണെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി. സാമ്പിള്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടിലാണ് വികസിത രാജ്യങ്ങളേക്കാള്‍ കുറവ് ശിശു മരണ നിരക്കാണ് കേരളത്തിലേതെന്ന് വ്യക്തമാക്കിയത്. ഈ കാര്യമാണ് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞത്.

ശിശുമരണ നിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ് കേരളം. കേരളത്തിലെ ശിശു മരണ നിരക്ക് 5 ആണെങ്കില്‍ ദേശീയ തലത്തില്‍ ഇത് 25 ആണ്. അമേരിക്കയില്‍ 5.6 ആണ് ശിശുമരണ നിരക്ക്.

രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ ശിശുമരണനിരക്ക് 28 ഉം നഗരമേഖലകളില്‍ 19 ഉം ആണെന്ന് സാമ്പിള്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ശിശുമരണനിരക്ക് അഞ്ചായി നിലനിര്‍ത്താന്‍ കഴിഞ്ഞു.

vachakam
vachakam
vachakam

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നതല്ല, മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം എന്നതാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നടത്തി. കേന്ദ്ര അവഗണന ഇല്ലായിരുന്നെങ്കില്‍ കേരളം എവിടേക്ക് ഉയരുമായിരുന്നു എന്ന് പറഞ്ഞ മന്ത്രി, അവഗണനയ്ക്കിടയിലും വികസനത്തിന് ഒരു കുറവും വരുത്തിയിട്ടില്ലെന്നും പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam