ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ

JANUARY 29, 2024, 11:58 AM

തിരുവനന്തപുരം: ക്ഷേമപെൻഷൻ 5 മാസം മുടങ്ങിയതിൽ മനം നൊന്ത് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം.

സർക്കാർ നൽകുന്ന ഔദാര്യമല്ല പെൻഷനെന്ന് അടിയന്തര പ്രമേയത്തിന് അനുമതിതേടിയ പിസി വിഷ്ണുനാഥ് പറഞ്ഞു. 

എന്നാൽ ക്ഷേമപെഷൻ കിട്ടാത്തത് കൊണ്ട് മാത്രമാണ് ജോസഫിൻറെ മരണം എന്ന് പറയുന്നത് വസ്തുതാ വിരുദ്ധമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വിശധീകരിച്ചു.

vachakam
vachakam
vachakam

നവംബറിലും ഡിസംബറിലും ജോസഫ് പെൻഷൻ വാങ്ങി. തൊഴിലുറപ്പും പെൻഷനും ചേർത്ത് ഒരു വർഷം 52400 രൂപ ജോസഫ് കൈപ്പറ്റിയിട്ടുണ്ട് , ഈ സർക്കാർ വന്നതിന് ശേഷം 23958 കോടി പെൻഷൻ കൊടുത്തു.യുഡിഎഫ് കാലത്തെ കുടിശിക കണക്ക് അടക്കം എല്ലാം രേഖകളിലുണ്ട്.

ക്ഷേമപെൻഷൻ വർദ്ധിപ്പിക്കും.  യുഡിഎഫിന് ആത്മാർത്ഥതയുണ്ടെങ്കിൽ സമരം ചെയ്യേണ്ടത് കേന്ദ്ര സർക്കാരിനെതിരെയാണ്. 

കേന്ദ്രം തരാനുള്ള പണം നൽകിയാൽ എല്ലാ പെൻഷൻ പ്രതിസന്ധിയും മാറുമെന്നും മന്ത്രി വിശദീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam