തിരുവനന്തപുരം: കിളിമാനൂര്‍ അപകടത്തില്‍ ജീപ്പ് ഓടിച്ചത് ഉടമ വിഷ്ണു തന്നെയെന്ന് പൊലീസ്. സുഹൃത്ത് സജിനെ കഴക്കൂട്ടത്ത് ഇറക്കി മടങ്ങവേയാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസമാണ് വിഷ്ണു പിടിയിലായത്. നെയ്യാറ്റിന്‍കരയില്‍ നിന്നും ആറ്റിങ്ങല്‍ ഡിവൈഎസ്പി സ്ക്വോഡാണ് പ്രതിയെ പിടികൂടിയത്. വാഹനം ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു വിഷ്ണു.
അപകടസമയത്ത് വിഷ്ണു മദ്യലഹരിയിലായിരുന്നു. കഴക്കൂട്ടം മുതലാണ് വിഷ്ണു ജീപ്പ് ഓടിക്കാന്‍ തുടങ്ങിയത്. വിഷ്ണുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
അതേസമയം വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് നടപടി.
എസ്എച്ച്ഒ ബി ജയന്, എസ്ഐ അരുണ്‍, ജിഎസ്ഐ ഷജിം എന്നിവര്‍ക്ക് എതിരെയാണ് നടപടി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായെന്നും അപകടത്തിന്റെ ഗൗരവം തിരിച്ചറിയുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട്
അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം