കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് റിപ്പോർട്ട്. സിപിഐഎം സെക്രട്ടറിയേറ്റില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്ന് ഹാജരാകാനകില്ലെന്നാണ് തോമസ് ഐസക് ഇഡിയെ അറിയിച്ചത്.
മസാല ബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകന്‍ ആവശ്യപ്പെട്ട് ഈ മാസം ഒന്നിനാണ് ഇഡി തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകാനായിരുന്നു നോട്ടീസിൽ ആവശ്യം.
അതേ സമയം തോമസ് ഐസകിന് നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹര്‍ജിയിലായിരുന്നു ഈ നടപടി.
എന്നാൽ തുടര്‍ച്ചയായി സമൻസ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്