കേരളയാത്രയുടേത് ഒരുമയുടെ വിജയം - കാന്തപുരം ഉസ്താദ്

JANUARY 23, 2026, 4:55 AM

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കീഴ്ഘടകങ്ങളും പ്രവർത്തകരും സ്ഥാപനങ്ങളുമെല്ലാം ഒന്നിച്ചു മുന്നിട്ടിറങ്ങിയതാണ് കേരള യാത്രയെ അവിസ്മരണീയമാക്കിയതെന്ന് യാത്ര നായകൻ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. കേരള യാത്ര സാരഥികളുടെയും  സംഘാംഗങ്ങളുടെയും സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിന് സമൂഹത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. വർഗീയ-വിഭാഗീയ ചിന്തകൾക്കെതിരായ മുന്നേറ്റത്തിൽ  കേരളയാത്ര അടയാളപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

മർകസ്‌ കാമിൽ ഇജ്തിമയിൽ നടന്ന ചടങ്ങിൽ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, മജീദ് കക്കാട്‌ സന്ദേശം നൽകി. 

അബൂ ഹനീഫൽ ഫൈസി തെന്നല, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം, സുലൈമാൻ സഖാഫി മാളിയേക്കൽ, മുഹമ്മദ് പറവൂർ, അബൂബക്കർ മാസ്റ്റർ പടിക്കൽ, പ്രൊഫ. എകെ അബ്ദുൽ ഹമീദ് തുടങ്ങി കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം, ഐ സി എഫ് ഭാരവാഹികൾ സംബന്ധിച്ചു.

ഫോട്ടോ: കേരളയാത്ര സാരഥികളുടെയും സംഘാംഗങ്ങളുടെയും സംഗമം കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam