കേരള സ്റ്റോറി 2വിന്റെ കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി

FEBRUARY 27, 2026, 7:44 PM

കോഴിക്കോട്: കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിനായി നിശ്ചയിച്ചിരുന്ന കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി. പ്രേക്ഷകര്‍ എത്താതായതോടെ ചിത്രത്തിന്റെ ആദ്യ ഷോ റദ്ദാക്കുകയായിരുന്നു. 

റീഗല്‍ സിനിമാസില്‍ പത്തുമണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ഷെഡ്യൂള്‍ ചെയ്തിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് രണ്ട് പേര്‍ മാത്രമാണ്. 

അതേസമയം റീഗല്‍, ഹൈലൈറ്റ് മാള്‍, ഈ മാക്‌സ് ക്രൗണ്‍ തീയറ്ററുകളില്‍ നാളെ ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും.

vachakam
vachakam
vachakam

കേരള സ്റ്റോറി 2വിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു.

റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സിനിമ കണ്ട ശേഷമായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam