എറണാകുളം: സിപിഒയെ ബ്ലാക്ക്മെയിൽ ചെയ്ത് എസ്‌ഐ പണംതട്ടിയെന്ന് പരാതിയിൽ വഴിത്തിരിവ്. പലരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബിജുവിനെതിരെയാണ് പരാതി വന്നത്. പരാതിക്കാരനായ സിപിഒ പാലാരിവട്ടം സ്റ്റേഷനിലെ തന്നെ പോലിസ് ഉദ്യോഗസ്ഥനാണ്. സ്പായിൽ പോയത് ഭാര്യയെ അറിയിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തന്നൊണ് കേസ് വന്നത്.
പോലീസുകാരനില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയ സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ മൂന്നാളുകളുടെ പേരില്‍ കേസെടുത്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബൈജുവാണ് (53) കേസില്‍ ഒന്നാം പ്രതി. സ്പാ നടത്തിപ്പുകാരന്‍ ഷിഹാം, പാലാരിവട്ടം റോയല്‍ വെല്‍നെസ് സ്പായിലെ ജീവനക്കാരി രമ്യ എന്നിവരാണ് മറ്റ് പ്രതികള്‍.
കഴിഞ്ഞ സെപ്റ്റംബര്‍ 8-ന് വൈകീട്ട് അഞ്ചരയോടെ പോലീസുകാരന്‍ പാലാരിവട്ടത്തെ സ്പായിലെത്തിയിരുന്നു. പിറ്റേന്ന് രാവിലെ പത്തോടെ സ്പായിലെ ജീവനക്കാരി രമ്യ പോലീസുകാരനെ ഫോണില്‍ വിളിച്ചു. മസാജ് ചെയ്യുന്നതിനിടെ താന്‍ മാല ഊരിവെച്ചിരുന്നെന്നും അത് തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ആറര ലക്ഷം രൂപ കൈമാറണമെന്നും ആവശ്യപ്പെട്ടു.
മാല താന്‍ എടുത്തിട്ടില്ലെന്നും പോലീസില്‍ പരാതി നല്‍കൂവെന്നും പോലീസുകാരന്‍ പറഞ്ഞു. പിറ്റേന്ന് രമ്യ പാലാരിവട്ടം സ്റ്റേഷനിലെത്തി മാല മോഷണം പോയെന്ന പരാതി നല്‍കി. ഇതിനിടെ രണ്ടാംപ്രതി ഷിഹാം പോലീസുകാരനെ ഫോണില്‍ വിളിക്കുകയും സ്പായില്‍ വന്നതും മാല മോഷ്ടിച്ചതും പോലീസുകാരന്റെ ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം തീര്‍ക്കാന്‍ നാലുലക്ഷം രൂപ പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജു മുഖേന പ്രതികള്‍ക്ക് കൈമാറിയെന്നാണ് പോലീസുകാരന്റെ മൊഴി.
അതേസമയം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബന്ധമില്ലെന്നാണ് പോലീസുകാരന്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്ഐയ്‌ക്കെതിരേ വകുപ്പുതല നടപടി ഉണ്ടാകുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയത് സ്പായിലെ യുവതിയുടെ മാല അപഹരിച്ചെന്ന് ആരോപിച്ച്‌സ്പാ നടത്തിപ്പുകാരനും യുവതിയും പ്രതികളാണ്.
സ്പായിലെ മാല മോഷണം പോയതുമായി ബന്ധപ്പെട്ട പരാതി പെട്ടെന്ന് ഒത്തുതീര്‍ന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ സംശയമാണ് പോലീസിനെത്തന്നെ ഞെട്ടിച്ച സ്പാ വിവാദം പുറത്തേക്ക് വരാന്‍ കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
