തിരുവനന്തപുരം: നവരാത്രി കഴിയുന്നത്തോടെ സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് പൂര്‍ണമായും ദുര്‍ബലമാകാന്‍ സാധ്യത. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്മാറി തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷം പൂര്‍ണമായി ദുര്‍ബലമാകുന്നതോടെ, പിന്നീടുള്ള ദിവസങ്ങളില്‍ തുലാവര്‍ഷം കേരളത്തില്‍ എത്തുന്നതാണ് പതിവ്.
നിലവില്‍ കാലവര്‍ഷം അവസാന ലാപ്പിലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഗുജറാത്തിനും കാബെ കടലിടുക്കിനും മുകളിലുള്ള ശക്തി കൂടിയ ന്യൂനമര്‍ദ്ദം സൗരാഷ്ട്ര വഴി ബുധനാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.
തുടര്‍ന്ന് ഒമാന്‍ ഭാഗത്തേക്ക് നീങ്ങിയേക്കും.തെക്കന്‍ ചൈനക്കടലിലെ ചുഴലിക്കാറ്റ്, ചക്രവാത ചുഴിയായി ദുര്‍ബലമായി നാളെയോടെ ആന്‍ഡമാന്‍ കടലില്‍ എത്തി ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.രണ്ടു ന്യൂനമര്‍ദ്ദവും ( അറബികടല്‍ & ബംഗാള്‍ ഉള്‍ക്കടല്‍ ) കേരളത്തെ പൊതുവെ ബാധിക്കില്ല.
ഇതിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ ചെറിയ രീതിയില്‍ മഴ ലഭിച്ചേക്കും. ഇന്നും ഇടവേളകളോട് മഴ/ വെയില്‍ എല്ലാ ജില്ലകളിലും ലഭിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊതുവെ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്